Press ESC to close

തിരുദൂതരുടെ(ﷺ)ജൂതരോടുള്ള സമീപനവും നവ ഉഭയ കക്ഷി ബന്ധങ്ങൾ ദ്യോതിപ്പിക്കുന്നതും.

✍️ മുഹമ്മദ് മർകിൻസ്


ABSTRACT
“ഇതര സമുദായങ്ങൾ തമ്മിൽ ആരോഗ്യകരമായ സൗഹൃദം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം പരസ്പരം വിദ്വേഷത്തിൻ്റെ പേരിലുള്ള പ്രത്യാഘാതങ്ങൾ ലോകം അനുഭവിക്കേണ്ടി വരും. ഇത്തരം നയ നീക്കങ്ങൾ തിരു മാതൃകകളുടെ പിന്തുടർച്ച കളാണെന്നതിൽ സംശയമില്ല.”
യുഎഇ ഇസ്രായേൽ മഞ്ഞുരുക്കത്തിനു ശേഷം ഹറം ഇമാം അബ്ദുറഹ്മാൻ സുദൈസ് പ്രസ്താവിച്ചതാണിങ്ങനെ.
തിരുനബിയുടെ മദീനയിൽ ഇതര വിഭാഗങ്ങളെ പോലെ തന്നെ വലിയ കാർമികത്വമാണ് ജൂതർക്ക് വഹിക്കാൻ ഉണ്ടായിരുന്നത്.
ഗൾഫ് രാഷ്ട്രങ്ങളുടെ ഇസ്രായേലുമായുള്ള പുതിയ ഉഭയകക്ഷി ബന്ധത്തെ ചൊല്ലി ആഗോളതലത്തിൽ സമ്മിശ്ര വികാരം ഉയർന്നു വരുന്ന സാഹചര്യത്തിൽ ഇത്തരം ബന്ധങ്ങളെ തിരുനബിയുടെ (ﷺ) സീറയുടെ വെളിച്ചത്തിൽ വായിക്കുക എന്നതിന് പ്രാധാന്യമുണ്ടെന്നതിൽ സംശയമില്ല.
ഈഗവേഷണത്തിന് സ്രോതസ്സായി പരിഗണിക്കപ്പെട്ടത് സുപ്രധാനമായ അറബി സീറാ ഗ്രന്ഥങ്ങളും ആധുനിക രാഷ്ട്രീയ നിരീക്ഷണ പഠനങ്ങളുമാണ്.
ഇതിലൂടെ വ്യക്തമാകുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഊഷ്മള ബന്ധങ്ങൾ ശ്ലംഘനീയമാണെങ്കിലും ഫലസ്തീൻ ജനതയുടെ സമാധാനത്തിനായി നിലകൊള്ളുന്ന ഒരു ശക്തിയായി വർത്തിക്കുന്നതിൽ ഇത് പരാജയപ്പെട്ടെന്നുമാണ് . തിരുനബി(ﷺ) സ്വീകരിച്ച പ്രായോഗിക പരിഹാരങ്ങൾ മുസ്ലിം- ജൂത സമാധാനത്തിൻ്റെ വലിയ സാധ്യതകൾ തുറന്നു തരുമെന്ന് ഈ പഠനം അവകാശപ്പെടുന്നു.








അവതാരിക:

വർത്തമാനകാലത്തെ ഫലസ്തീന് മേലുള്ള ഇസ്രായേലി അധിനിവേശം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആയിരത്തോളം വർഷങ്ങളായി തങ്ങളുടെ പൂർവികർ ജീവിച്ച് കടന്നുപോയ സ്വദേശത്തുനിന്നു നിർബന്ധിതമായി പടിയിറക്കപ്പെട്ട് കൊണ്ടിരിക്കുന്നു ഏറ്റവും വലിയ ദുരിതക്കയത്തിലാണ്ടുപോയ ഈ രാജ്യം . വിദ്യാഭ്യാസം, തൊഴിൽ മേഖലകൾ , കുടിയേറ്റ സാധ്യതകളെല്ലാം അടഞ്ഞു , ഭാവി ഫലസ്തീൻ ലോകത്തിനു മുമ്പിൽ ചോദ്യചിഹ്നം ആകുന്ന പരിതസ്ഥിതിയിലാണ് ഇസ്രായേലുമായി ഉഭയകക്ഷി ബന്ധങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ തുടക്കം കുറിക്കുന്നത്.തീർത്തും ശ്ലാഘനീയം തന്നെ.പ്രവാചകർ സ്വല്ലല്ലാഹു റസൂൽ സല്ലല്ലാഹു അലൈഹി സലാം തങ്ങളുടെ കാലം മുതൽക്ക് ഇത്തരം ബന്ധങ്ങളെ പ്രോത്സാഹിപ്പിച്ചതായി കാണാം.മദീന ചാർട്ടർ പോലെയുള്ള ഉള്ള ചരിത്ര വികാസങ്ങൾ ഇത്തരം ബന്ധങ്ങളുടെ സാധ്യതകളെ നമ്മളെ ഓർമിപ്പിക്കുന്നുണ്ട്.മദീനയിലെ പൗരന് വേണ്ട എല്ലാ അവകാശങ്ങളും വകവെച്ചു കൊടുത്തു എന്ന് മാത്രമല്ല ബനു ഔഫ്പോലുള്ള ജൂത ഗോത്രങ്ങളോട് എല്ലാത്തിനുമുപരി വലിയ സൗഹൃദം നബിതങ്ങൾ പുലർത്തിയതായി കാണാം. പക്ഷേ, ഇത്തരം ബന്ധങ്ങളുടെ ഫലസ്തീനിന്റെ സ്ഥായിയായ നന്മ ഉദ്ദേശിച്ചുകൊണ്ട് ആവുകയും വേണം.അല്ലാത്തപക്ഷം ഫലസ്തീൻ മക്കളുടെ ജീവനുകൾ അപഹരിക്കുന്ന ഡമോക്ലസിന്റെ വാളായി ഇത്തരം ബന്ധങ്ങൾ മാറാനുള്ള സാധ്യത വിസ്മരിക്കാവതല്ല. ഫലസ്തീൻ ജനതയുടെ അവകാശ അവകാശ സംരക്ഷണത്തിന് ഉതകുന്ന ആവട്ടെ ഇത്തരം ബന്ധങ്ങൾ.







👉 ബഹുസ്വരതയും ഇസ്ലാമും

സാമൂഹിക രാഷ്ട്രീയ ചിന്തയിൽ ഒരു സമൂഹത്തിൽ തന്നെയുള്ള വ്യത്യസ്ത വിഭാഗങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം നീതി അല്ലെങ്കിൽ ഇത്തരം വിഭാഗങ്ങളുടെ നിലനിൽപ്പ് പ്രയോജനകരമാണെന്നുള്ള സിദ്ധാന്തമാണ് ബഹുസ്വരത.
ചിന്തയിലും വിവേകത്തിലും സ്വഭാവത്തിലും രീതിയിലും സംസ്കാരത്തിനും പുലർത്തുന്ന മാനവിക സമൂഹത്തിനോടും നാഗരികതകളും തുറന്ന സമീപനമാണ് ഇസ്ലാം സ്വീകരിച്ചത്. കാലത്തിനനുസൃതമായി ഒരു വെള്ളം ചേർക്കലും കൂടാതെ നിലനിൽക്കുന്ന മതമായി ഇസ്ലാമിനെ നമുക്ക് കാണാം . വൈവിധ്യങ്ങളിൽ സൗന്ദര്യം കാണുന്ന റബ്ബ് സുബ്ഹാനവുതാല മനുഷ്യരെ വ്യത്യസ്ത നിറ വർഗ്ഗങ്ങളുടെ സൃഷ്ടികർമ്മം ചെയ്തു. ഇതിനാൽ എല്ലാവരേയും നിറ, വർഗ വ്യത്യാസം കൂടാത കാണാനാവും ഇസ്ലാമിന്. എന്നല്ല ഇത്തരം വൈവിധ്യങ്ങൾ വൈരുദ്ധ്യങ്ങളോ വർഗ്ഗ ഏറ്റുമുട്ടലിൽ കലാശിക്കാനുള്ളതല്ല എന്ന് ഇസ്‌ലാം അനുശാസിക്കുന്നു .
يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ
ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

ആദർശ ലോകത്ത് പോലും ഏകത ആഗ്രഹിക്കപ്പെടുന്നുണ്ടെങ്കിലും മാനവ മാനവ വൈവിധ്യങ്ങളുടെ നിലനില്പ്പിനെ ഖുർആൻ അടിവരയിട്ടുകൊണ്ട് പറയുന്നു.
إِنَّ الَّذِينَ كَفَرُوا سَوَاءٌ عَلَيْهِمْ أَأَنْذَرْتَهُمْ أَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُونَ
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല. (സുറത്തുൽ ബഖറ)

ഇസ്ലാമിൻറെ ബഹുത്യബോധത്തിന് ആധുനിക കാലഘട്ടത്തിൽ വലിയ മാനം നൽകപ്പെടുന്നു. പ്രത്യേകിച്ച് പരിസ്ഥിതി പ്രശ്നങ്ങളുമായി ലോകം മല്ലിടുന്ന സാഹചര്യത്തിൽ .എല്ലാ ജൈവികതകളുടെ ബഹുത്വത്തെ ഉൾക്കൊള്ളണമെന്ന് നിഷ്കർഷിക്കുന്ന മതം അതിനെ പ്രയോജന വിധേയമാകുന്നതിലുപരി അതിൻറെ നിലനിൽപ്പിന്റെ ആവശ്യകതയെയും അവകാശത്തെയും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭൂമിയിലുള്ള ഏതൊരു ജന്തു വർഗ്ഗവും ഇരു ചിറകുകൾ കൊണ്ട് പറക്കുന്ന ഏതൊരു പറവ വർഗ്ഗവും നിങ്ങളെപ്പോലുള്ള സമുദായം തന്നെയാണ് എന്ന പ്രഖ്യാപനം മഹത്തായ ഇത്തരമൊരു ആശയത്തെ മുൻനിർത്തുന്ന മതത്തിൻറെ ആഴവും പരപ്പിനെയും ദ്യോതിപ്പിക്കുന്നില്ലേ.

തൗഹീദ് എന്ന് അടിസ്ഥാനപ്രമാണം തന്നെ സമത്വാധിഷ്ഠിതമാണ്. ഈ സംജ്ഞയും ഇതിൻറെ നിർവചനവും അല്ലാഹുവിനെ ഏകനായി കാണുക സമൂഹത്തെയും വ്യക്തിയെയും ഒന്നായിട്ടേ മനസ്സിലാക്കാവൂ. തീവ്ര മത നിരാസിത പഞ്ചാത്യ ലോകത്തിന് ഇതെങ്ങനെ മനസ്സിലാവാൻ.
തിരുനബി പറയുന്നു മനുഷ്യ സമൂഹമേ നിങ്ങളുടെ നാഥൻ ഏകനാണ് നിങ്ങളുടെ പിതാവും ഒരുത്തൻ നിങ്ങളെല്ലാവരും ആദമിൽ നിന്ന് വരുന്നു ആദമാവട്ടെ മണ്ണിൽ നിന്നും നിശ്ചയം നിങ്ങളിൽ ദൈവ സന്നിധിയിൽ മാന്യൻ നിങ്ങൾക്കിടയിലെ സൂക്ഷ്മശാലിയാണ്. ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ പ്രവാചകർ പറഞ്ഞതോർക്കുക ഒരു അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ ജീവിത സൂക്ഷ്മ കൊണ്ടല്ലാതെ ഒരു ശ്രേഷ്ഠതയുമില്ല. അറിയുക ഞാനിത് എത്തിച്ചില്ലേ നീയാണ് സാക്ഷി നിങ്ങളിൽ നിന്നും ഇവിടെ സന്നിഹിതരായവർ അല്ലാത്തവർക്ക് ഇക്കാര്യം എത്തിച്ചേ പറ്റൂ . (ബുഖാരി)

നാഥനെ സാക്ഷി നിർത്തി, ലോകം ഇന്നേവരെ കണ്ട മഹാത്മാവാണ് പരലക്ഷം ജനങ്ങളെ സാക്ഷി നിർത്തി ഉച്ചസ്ഥത്തിൽ പറഞ്ഞത് ഇതാണ് നാനാത്വത്തിൽ ഏകത്വം! മധ്യകാലത്തെ ഇസ്ലാമിക സുവർണ കാലഘട്ടത്തിലെ ക്രൈസ്തവ, ജൂത സുവർണ സംഭാവനകൾ അവിസ്മരണീയമാണ്. സ്പെയിനിലെ ഇസ്ലാമിക ഭരണ കാലഘട്ടത്തിന് നാന്ദി കുറിച്ചതിന് ശേഷം ലോകം കണ്ടതോ പച്ചയായ മനുഷ്യാവകാശ ധ്വംസനങ്ങളും. വാളിൽ പ്രചാരം ലഭിച്ച മതമെന്ന ദുഷ്പേര്‌ ആരോപിക്കുന്നവരുടെ കരങ്ങൾ തന്നെ രക്തപങ്കിലമാണ്.

👉 പ്രവാചകരുടെ صلى الله عليه وسلم ജൂതരോടുള്ള സമീപനം


ക്രിസ്താബ്ദം 622 സെപ്തംബർ 23 റബിഉൽ അവ്വൽ 16 – ന് യസ്രിബിലെത്തിയതോടെ മദീനത്തു റസൂലായി മാറി ആ പൗരാണിക നഗരം. മക്കയിൽ നിന്നും നിന്നും തീർത്തും വിഭിന്നമായിരുന്നു വ്യത്യസ്ത മത വർഗ്ഗ ഗോത്ര ഭേദങ്ങൾ അധിവസിക്കുന്ന യസ് രിബ് . പ്രവിശ്വാലമായ മദീനയിൽ അധിവസിച്ചിരുന്ന പ്രധാന സാമുദായിക വിഭാഗങ്ങൾ
യഹൂദ മത വിഭാഗങ്ങൾ, അറബ് ഗോത്രങ്ങൾ, മുസ്ലീങ്ങൾ, മറ്റുള്ളവർ എന്നിവരായായിരുന്നു.
അതിൽ പ്രധാനമായ വിഭാഗങ്ങളായിരുന്നു യഹൂദ മത വിശ്വാസികൾ .യഹൂദ വിഭാഗങ്ങളിൽപ്പെടുന്നവരായിരുന്നു ബനു ഖൈനുഖാ, ബനൂ നദീർ , ബനൂ ഖുറൈദ അവരോടൊപ്പം സഖ്യം ചേർന്ന ഗോത്രങ്ങളായ ബനു അക്രിമ ,ബനു മുഹമ്മർ ,ബനു സഊറ,ബനു ശാത്വിബ, ബനു ജഷാം ,ബനു മുആവിയ , ബനു മുരിദ്,ബനു ഖസീസ്, ബനു സഅലബ, എന്നിവയും .
ഇസ്ലാമിക രാഷ്ട്രത്തിൽ വിത്യസ്ത സമുദായങ്ങളെ മദീന രാഷ്ട്രത്തിൽ ഒന്നിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയായി തീർന്നിരുന്നു. മദീന ചാർട്ടർ നിർവ്വഹിച്ച ഈ സമന്വയം കൊണ്ടാണ് ഇത് അത്ഭുതപൂർവ്വമാകുന്നതും.

👉 മദീന ചാർട്ടർ

മുഹാജിരുകളുടെ ആഗമനം മദീന രാഷ്ട്രീയ സാമുഹിക സമവാക്യങ്ങളെ തകിടം മറിച്ചു അഭയം തേടി വന്നവരുടെ പുരധിനിവാസവും ഏകീകരണവും സുഗമമായ സുസ്ഥിര ഭരണത്തിന് അത്യന്താപേക്ഷിതമാണ്. ഇതിന് സാധ്യമാക്കും വിധം മുൻ മാതൃകകളില്ലാതെ ഒരു ഭരണഘടന ആവശ്യമാണ് ഇതിനെ മദീന ചാർട്ടർ എന്ന് വിളിക്കപ്പെടുന്നു. ആധുനിക ചരിത്രകാരന്മാർ പക്ഷപാതമേതുമില്ലാതെ ഇതിനെ മുക്തകണ്ഠം പ്രശംസിക്കുന്നതായി കാണാം. അറബികളുമായി നല്ല ബന്ധത്തിലല്ലാതിരുന്ന യഹൂദ വിഭാഗങ്ങൾക്ക് രാഷ്ട്രത്തിൽ ഭാഗധേയത്വം നൽകിയത് കൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളുടെയുംഅഖണ്ഡത കാത്തുസൂക്ഷിച്ചു കൊണ്ടുള്ള ഈ ഭരണ സമവാക്യം ഏവരെയും തൃപ്തിപ്പെടുത്തി.

മദീന ചാർട്ടറിൽമൊത്തം 5 ഉപ ഖണ്ഡികകൾ ഉൾപ്പെടുന്ന 52 ഖണ്ഡികകൾ ഉൾകൊള്ളുന്നു. ഇതിനെ രണ്ട് ഭാഗമായി തിരിക്കാം. രണ്ടാം ഭാഗമാണ് യഹൂദരുമായുള്ള സാമൂഹികവും രാഷ്ട്രീയവുമായ ബന്ധങ്ങളെ പ്രതിപാദിക്കുന്നത്. പ്രസ്തുത ഭാഗം ഒമ്പത് യഹൂദ വിഭാഗങ്ങളെ പരാമർശിക്കുന്നതായി കാണാം. 1 -ബനു ഔഫ് 2 – ബനു നജ്ജാർ 3 -ബനു ഹാരിസ് 4 -ബനു ബനു സഈദ് 5 – ബനു ജുഷാം 6 -ബനു ഔസ് 7-ബനു ജഫ്ന 8 – ബനു ശുതൈബ 9 – ബനു സഅലബ എന്നിവയാണവ.
24 മുതൽമുതൽ 45 വരെയുള്ള ഭാഗത്തുള്ള പ്രധാന അനുശാസനങ്ങൾ
-മുസ്‌ലിംകളും ജൂതന്മാരും സൗഹൃദം കാത്തു സൂക്ഷിക്കുക.
-അവരവരുടെ വിശ്വാസം സ്വാതന്ത്ര്യമായി അനുഷ്ഠിക്കാം.
-യുദ്ധത്തിൽ പരസ്പരം സഹായിക്കുക.
-ശത്രുക്കൾക്ക് സഹായം ചെയ്യാതിരിക്കുക.
-മദീന അക്രമിക്കപ്പെടുമ്പോൾ ദേശ സുരക്ഷ ഉറപ്പുവരുത്തുക.
-പരസ്പരം സമാധാനത്തിൽ ജീവിക്കുക.
-അതിനെ പുണ്യനഗരം ആയി കണക്കാക്കുക, ആഭ്യന്തരകലാപം സൃഷ്ടിക്കാതിരിക്കുക.
-തുല്യ നീതി നടപ്പിലാക്കുക,ഉള്ളവനും ഇല്ലാത്തവനും തമ്മിൽ വിവേചനം അവസാനിപ്പിക്കുക.
– കുറ്റവാളികളെ കുടുംബം നോക്കാതെ ശിക്ഷിക്കുക.
– തിരുനബിയുടെ വിധി സ്വയം അംഗീകരിക്കുക.
മേൽപറയപ്പെട്ട കരാർ പാലനത്തിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു മദീനയിലെ അറബികൾ . പണ്ടുമുതൽക്കേ അറബികളുടെ കരാർ പാലനം സുവിദിതമാണല്ലോ. ഇംറുൽ ഖൈസ് സമുഅലെന്ന ഒരു അറബി ഗോത്ര പ്രമുഖ ന് തൻറെ സമ്പത്ത് ഏൽപ്പിച്ച നാടുവിടുകയും പിന്നീട് ശാമിലെ ഒരു രാജാവ് സമുഅലിനെ കീഴ്പെടുത്തി സമ്പത്ത് ആവശ്യപ്പെട്ടു. സമ്പത്ത് നൽകിയില്ലെങ്കിൽ സമുഅലിന്റെ ചെറുമകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും അദ്ദേഹം വഴങ്ങിയില്ല. ശേഷം മകനെ രാജാവ് വധിക്കുകയാണ്.
നിർഭാഗ്യകരമായി മദീനയിൽ മുസ്‌ലിം- ജുത സംഘട്ടനങ്ങൾ പിറവിയെടുത്തു.

👉 ബനു ഖൈനുഖാഅ സംഘട്ടനം

ബദറിൽ മുസ്ലിങ്ങളുടെ ഉണ്ടായ വിജയം മദീനയിലെ യഹൂദരെ കൂടുതൽ അസൂയാലുക്കൾ ആക്കി . ഇബ്നു ഹിഷാമിന്റെ റിപ്പോർട്ടിന്റെ ചുരുക്കം ( fiqhu seerah) ഒരു അറബ് സ്ത്രീ വിൽപ്പനക്ക് വേണ്ടി ബനു ഖൈനുഖാഅ മാർക്കറ്റിൽ എത്തുകയും അവിടെയുള്ള ചിലർ അവരുടെ മുഖം കാണണം എന്ന് ശഠിക്കുകയും ചെയ്തു. വിമുഖത കാട്ടിയ അവരെ യഹൂദർ വസ്ത്രാക്ഷേപം നടത്തി. ഇത് കാണാൻ സഹിക്കവയ്യാതെ ഒരു അറബ് മുസ്ലിം വസ്ത്രാക്ഷേപകനെ വധിച്ചു. ജൂതർ അദ്ദേഹത്തെ ബന്ധന്ധനാക്കി കൊലപ്പെടുത്തി .
ഇരുഭാഗങ്ങൾക്കിടയിൽ മുറുമുറുപ്പ് ഉയരുന്ന അവസ്ഥയിൽ പ്രവാചകർ യഹൂദ നേതാക്കളോട് സംസാരിച്ചെങ്കിലും തീർത്തും വിദ്വേഷപരമായ പ്രതികരണമാണ് അവരിൽ നിന്ന് ഉണ്ടായത്. “നിൻറെ ജനങ്ങളിൽനിന്ന് നിനക്കൊരു വിജയം ലഭിച്ചു എന്നത് നിന്നെ വഞ്ചിക്കാതിരിക്കട്ടെ . അവർ യുദ്ധം യുദ്ധമെന്തെന്ന് അറിയാത്ത മൂഡൻമാരായത്കൊണ്ടാണ് “. ജൂതർക്ക് മുന്നറിയിപ്പുകൾ നൽകുന്ന ഖുർആനിക വാക്യം ആയപ്പോൾ ഖസ്റജി നേതാവ് ഉബാദത്ബ്നു സാമിത് അവരുമായുള്ള ബന്ധം വേർപ്പെടുത്തി. പരസ്യമായി വെല്ലുവിളിച്ച് കോട്ടകങ്ങളിൽ കഴിഞ്ഞ് കൂടിയ ഇവർക്കെതിരിൽ ഗത്യന്തരമില്ലാതെ പ്രവാചകർ صلى الله عليه وسلم ഉപരോധമേർപ്പെടുത്തി. പിന്നീട് കീഴടങ്ങിയ അവരെ മദീനയിൽ നിന്നും പോകാൻ അനുവദിച്ചു .


👉 ബനു നളീർ സംഘട്ടനം

ഒരു ജനത സമാധാനത്തോടെ കഴിഞ്ഞു കൂടുന്നതിനിടയിൽ അവരിലെ നേതാക്കളുടെ ദുഷ്പ്രവർത്തികൾ മൂലം ദുരിതത്തിലാവുന്ന ചരിതങ്ങൾ നിരവധിയാണ് ഈ സംഘട്ടനം അത്തരത്തിലൊന്നാണ് ഖസ്റജി കളുമായി പൗരാണികമായ ബന്ധം പുലർത്തുന്നവരായിരുന്നു ഇവർ. നബി തങ്ങളെ വിരുന്നിന് ക്ഷണിച്ച ബനു നളർ നേതാക്കൾ തങ്ങളുടെ മേൽ കല്ലെടുത്തു വധിക്കാൻ ശ്രമിച്ചു. ഇത് മനസ്സിലാക്കിയപ്രവാചകർ صلى الله عليه وسلم അവിടെ നിന്ന് പെട്ടെന്ന് പുറപ്പെട്ടു. സ്വഹാബികളുമായി ചർച്ച ചെയ്ത ശേഷം മദീനയിൽ നിന്ന് നാട് വിടണം എന്നറിയിച്ചു. എന്നാൽ പ്രാകൃത വിശ്വാസികൾ മദീനയിൽ നിന്ന് പോകേണ്ടതില്ല എന്നിവരുമായി രഹസ്യ ധാരണയിലെത്തിച്ചേർന്നു. ഹിജ്റ നാലാം കൊല്ലം റബീഉൽ അവ്വലിൽ നബിതങ്ങളും സഹാബികളും ആറ് ദിവസം അവർ താമസിച്ച കോട്ട വളഞ്ഞു. തങ്ങളുടെ കോട്ട അഭയം നൽകുമെന്നും പ്രാകൃത വിശ്വാസികൾ സഹായിക്കുമെന്നുമുള്ള വ്യാമോഹത്തിന് ഭംഗം വന്നപ്പോൾ അവർക്ക് ഇറങ്ങാൻ തയ്യാറായി. ജീവഹാനി ഒന്നും വരുത്താതെ പോകാൻ അനുവദിച്ച പ്രവാചകർصلى الله عليه وسلم ഓരോ വീട്ടുകാർക്കും ഒരു ഒട്ടകത്തിനെ ചുമക്കുന്ന സാധനങ്ങൾ കൊണ്ടു പോകാനും അനുമതി നൽകി. പ്രവാചകർ പറഞ്ഞുصلى الله عليه وسلم” നിങ്ങളുടെ രക്തം ചിന്താൻ അല്ല ഞാൻ വന്നിരിക്കുന്നത്. ആയുധം ഒഴികെ നിങ്ങളുടെ ഒരു ഒട്ടകത്തിന് ചുമക്കാനാവുന്നത് സാമഗ്രികൾ എടുക്കാവുന്നതാണ്. “

👉 അഹ്സാബ് യുദ്ധവും ബനു ഖുറൈളയുടെ കരാർ ലംഘനവും

തങ്ങളാൽ കരുതിവെച്ച വഞ്ചനയാൽ നാടുകടത്തപ്പെട്ട ബനൂ നദീർ ഖൈബറിലെ മറ്റു ജൂതരോടൊപ്പം ചേർന്നു അബൂസുഫിയാനെ മദീന ആക്രമിക്കാൻ പ്രേരിപ്പിച്ചു .ഇത് പ്രകാരം മറ്റുള്ള അറബ് ഗോത്രങ്ങളുമായി അവർ ധാരണയിലെത്തി. ഹിജ്റ 5 ശവ്വാലിന് ഖുറൈശികളിൽ നിന്ന് 3000 പടയാളികളും ഗത്ഫാനിൽ നിന്നുംമറ്റുപല ഗോത്രങ്ങളിൽ നിന്നുമായി 10,000 പേരടങ്ങുന്ന സംഘം മദീനയിലേക്ക് പുറപ്പെട്ടതറിഞ്ഞ നബി صلى الله عليه وسلم അറിയുകയും അവർക്ക് മദീനയിൽ കടന്ന് വരാൻ ബുദ്ധിമുട്ടുള്ള വടക്കുഭാഗത്ത് കിടങ്ങ് കുഴിച്ചു അവരെ പ്രതിരോധിച്ചു.
ഈ സമയത്തായിരുന്നു മദീനയിൽ മുസ്‌ലിംകളുമായി കരാറിൽ ഒപ്പുവെച്ച ബനു ഖുറൈള കരാർ ലംഘിക്കുകയും മദീനയിൽ ആഭ്യന്തര കലാപം അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത് ഹുയയ്യ് ബ്നു അഖ്ത്തബ് ബനു ഖുറൈളേ നേതാവായ കഅബ് ബ്നു അസദിനെ സമീപിച്ചു കരാറിൽ നിന്നു പിന്മാറാൻ പ്രേരിപ്പിച്ചു വെങ്കിലും ഫലം കണ്ടില്ല. മദീന രാഷ്ട്രത്തിൻറെ ഉന്മൂലനത്തിന് കാരണമാവേണ്ടിയിരുന്ന ചതിപ്രയോഗം യിരുന്നു ഇത്. സന്ധിസംഭാഷണത്തിനായി വന്ന പ്രവാചക ദൂതന്മാർക്ക് ശത്രുതാപരമായ പ്രതികരണമായിരുന്നു ഇവർ നൽകിയത് .ഖന്തക്ക് യുദ്ധം കഴിഞ്ഞ് നബി صلى الله عليه وسلم 3000 സ്വഹാബത്തുമായി ഇവർക്കെതിരിൽ പുറപ്പെട്ടു. കോട്ടകളിൽ അഭയംതേടിയ അവർ 25 ദിവസത്തോളം ഉപരോധിക്കപ്പെട്ടു. ഇബ്നു ഹിഷാം പറഞ്ഞ പ്രകാരം 3 സാധ്യതകളാണ് ഉപരോധത്തിനൊടുവിൽ ഖുറൈളേ നേതാവായ കഅബ് ബ്നു അസദ് അനുയായികളുടെ മുൻപാകെ വെച്ചത്
1-നിങ്ങക്ക് ബോധ്യപ്പെട്ടേ പോലെ മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കുക, എന്നാൽ സംരക്ഷണം നൽകപ്പെടും.
2 – ആശ്രീതരെ വധിച്ചു യുദ്ധത്തിനറങ്ങുക
3- ശനിയാഴ്ച ദിവസം അപ്രതീക്ഷിതമായി അവരെ ആക്രമിക്കുക.
ഇതൊന്നും ധാരണയില്ലെത്തിയില്ലായിരുന്നു.
നബി ശുപാർശ പ്രകാരം അവരുടെ കാര്യത്തിൽ തീരുമാനത്തിലെത്താൻ ഔസ് നേതാവ് സഅദ് ബിൻ മുആദിനെ നിയോഗിക്കപ്പെട്ടു.
അഹ്സാബ് യുദ്ധത്തിൽ സാരമായ പരിക്കേറ്റു ചികിത്സയിലായിരുന്നു അദ്ദേഹം. അദ്ദേഹം പ്രഖ്യാപിച്ചു.
“ അവരിൽ നിന്നുള്ള യോദ്ധാക്കളെ വധിക്കുക സ്ത്രീകളെയും കുട്ടികളെയും തടവുകാർ ആക്കുക. അവരുടെ സമ്പത്തുകൾ ഗനീമത്തായി പിടിച്ചെടുക്കുക “. വധിക്കപ്പെട്ടവരിൽ ഹുയയ്യ്ബ്നു അഖ്തബും ഉണ്ടായിരുന്നു.
നമ്മുടെ കാലഘട്ടത്തിലെ രീതി അനുസരിച്ച് ഈ ശിക്ഷാനടപടിയെ വ്യാഖ്യാനിക്കരുത് .ഏഴാം നൂറ്റാണ്ടിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ സമാധാനം കാംക്ഷിച്ചു കൊണ്ട് എല്ലാവർക്കും പ്രാപ്യമായ സംവിധാനം ഏർപ്പെടുത്തിയിട്ട് പോലും രാഷ്ട്ര സുസ്ഥിരതയെ ഉന്മൂമൂലനം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ ഒരു അറബി മുഖ്യൻ കരുണ കാണിക്കില്ലെന്ന് കാരൻ കാരൻ ആംസ്ട്രോങ്ങ് അവരുടെ ‘എ ഷോർട്ട് ഹിസ്റ്ററി ഓഫ് ഓഫ് ഇസ്ലാം എന്ന പുസ്തകത്തിൽ എഴുതുന്നു. മുൻപ് മറ്റു ജൂതരെ നാടുകടത്തിയത് പോലെ ഖൈബറിലേക്ക് അവരെ നടത്തുകയാണെങ്കിൽ ഈ ചതിപ്രയോഗം അനുസ്യൂതം തുടരുമായിരുന്നു. തങ്ങളുടെ രാഷ്ട്രീയ വേണ്ടി മാത്രം ജൂതരെ കൂട്ടുപിടിച്ച പ്രാകൃത വിശ്വാസികൾക്കേറ്റ ഇരട്ട പ്രഹരമായിരുന്നു പ്രസ്തുത സംഭവം. ഇസ്ലാമിനെ സെമിറ്റിക് വിരോധ മതമായി ചിത്രീകരിക്കുന്ന പ്രവണത ഇന്നത്തെ രാഷ്ട്രീയ പരിസ്ഥിതിയിൽ ഉണ്ട് .എന്നാൽ എന്നാൽ ഈ വിരോധം ക്രൈസ്തവ ഭരണകൂട സൃഷ്ടിയാണെന്ന് കാരൻ ആംസ്ട്രോങ്ങ് പറഞ്ഞ് വെക്കുന്നുണ്ട്.
മുസ്ലീങ്ങളിൽ ഇത്തരം ഒരു പ്രവണത ഉടലെടുക്കുന്നത് തന്നെ ഫലസ്റ്റീൻ – ഇസ്രായേൽ നയതന്ത്ര പ്രതിസന്ധി പ്രതിസന്ധിയെത്തുടർന്ന് ആണെന്ന് എന്ന് ഇവർ പറയുന്നു .ഇത്തരം രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ പ്രവാചകരെ صلى الله عليه وسلم പഴിചാരുന്നത് തീർത്തും അർഥജടിലം തന്നെ. മുൻകാല സംഭവങ്ങൾ കുറിക്കാതെ ചരിത്രം പറയുന്നത് പ്രവാചക സമീപനത്തെ വികലമാക്കുന്നു എന്നതിൽ സംശയമില്ല.

👉 നവ ഉഭയ കക്ഷി ബന്ധങ്ങളും പണ്ഡിത നിലപാടുകളും

പലസ്തീൻ വിഷയത്തിൽ ഇസ്രായേൽ എന്ന അധിനിവേശ രാഷ്ട്രത്തോട് നിരന്തരം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു പണ്ഡിതസമൂഹം . കനത്ത യുദ്ധങ്ങൾ അരങ്ങേറിയ വർഷങ്ങളിൽ പോലും അവരുമായി സന്ധിയില്ലാത്ത ഈ നിലപാട് തുടർന്നതായി കാണാം. 2017 – വരെ ഈ അവസ്ഥ തുടർന്നു.
പക്ഷേ പക്ഷേ ചില ഫത്‌വകൾ ഉലമ ഏകീകരത്തിൽ നിന്ന് വ്യതിരിക്തമായി രൂപപ്പെട്ടതായി കാണാം. സമാധാനമായിരുന്നു ഇതിൻറെ താല്പര്യം. 1975 മുതൽ മുതൽ ഇത്തരം ഫത്‌വകൾ ചില പണ്ഡിതർ പുറപ്പെടുവിച്ചിരുന്നു .

1935 ജനുവരി 26 – ന് പണ്ഡിതസഭ പുതിയൊരു ഒരു നിയമസംഹിത പുറത്തിറക്കി. യഹൂദർക്ക് ഭൂമി വിൽക്കാൻ പാടില്ല എന്ന മൂല ലക്ഷ്യത്തോടെയായിരുന്നു ഇത്. ഈ നിലപാടിനോട് യോജിക്കുന്ന കാര്യത്തിൽ സിറിയയിലെയും ഇറാഖിലെയും ഇന്ത്യയിലെയും മറ്റു ഇസ്ലാമിക രാജ്യത്തിലെ പണ്ഡിതരും ഒറ്റക്കെട്ടായിരുന്നു. 1947 ൽ യുനൈറ്റഡ് നാഷൻസ് ഫലസ്തീൻ വിഭജനം നടത്തിയപ്പോൾ ജാമിഅ അസ്ഹറിലെപണ്ഡിതർ
ശൈഖ്ഹു ഹുസ്നൈനിന്റെ നേത്യത്വത്തിൽ ഇതിനെ വിമർശിച്ചുകൊണ്ട് ഫലസ്തീൻ അറബികളുടെ മുസ്ലീങ്ങളുടെയും രാജ്യമാണെന്നും ഇതിന് വിഘ്നം സൃഷ്ടിക്കാൻ ഒരു ശക്തിക്കും ആവില്ല എന്നും പ്രസ്താവന ഇറക്കി. സിയോണിസത്തെ അക്രമ പ്രത്യയശാസ്ത്രമായി വിലയിരുത്തി. കഴിവുള്ള എല്ലാവരുടെയും മേൽ ജിഹാദ് നിർബന്ധമാണെന്നും പ്രസ്താവിക്കുകയുണ്ടായി. 1975 -ൽ ഇസ്രായേൽ ഈജിപ്ത് ബന്ധം വഷളായപ്പോൾ അമേരിക്ക നേരിട്ട് ഇടപെട്ട് സമാധാന ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. 1956 ഷെയ്ഖ് മഅമൂൻ രാജ്യത്തിൽ നിന്ന് അധിനിവേശകരെ പൂർണ്ണമായും തുടച്ചു മാറ്റുന്നതുവരെ ജിഹാദ് അത്യാവശ്യമാണ് എന്ന് പറയുകയുണ്ടായി .
അതേ സാഹചര്യത്തിൽ അസ്ഹറിലെ പണ്ഡിതർ പറഞ്ഞത് “ അധിനിവേശ കാരനോട് സമാധാന ഉടമ്പടി നടത്തുന്നത് തന്നെ അവരുടെ അധിനിവേശത്തെ അംഗീകരിക്കുന്നത് പോലെയാണ്. പരിശുദ്ധ ഇസ്‌ലാമിക ഭൂമി അക്രമപൂർവ്വം പിടിച്ചടക്കി ഫലസ്തീനികളോട് ശത്രുതാപരമായി പെരുമാറുന്നവരോട് പരിഹാര ചർച്ച പാടില്ല എന്ന് ഫത്‌വ ഇറക്കി.
Camp David accord – ഓടെ രാഷ്ട്രീയ പരിസ്ഥിതി മാറിയപ്പോൾ സമാധാനം കാംക്ഷിച്ചു കൊണ്ടുള്ള തത്വത്തിൽ സ്വഭാവം മാറിയുള്ള ഉള്ള ഫത്‌വകൾ രൂപപ്പെട്ടു. ആദ്യമായി യഹൂദികളുമായി പരിഹാര ചർച്ചകൾ ആവാമെന്ന് പറഞ്ഞത് ജാദുൽ ഹഖ് എന്നിവരായിരുന്നു. ഈജിപ്ത് മതകാര്യ
മേധാവിയായിരുന്നു അദ്ദേഹം “വളരെ അത്യാവശ്യത്തിനല്ലാതെ യുദ്ധം അനുവദനീയമല്ലെന്നും സമാധാനം ആണ് അടിസ്ഥാന ലക്ഷ്യമെന്നും അതാണ് ജനങ്ങളുടെ ഇടയിൽ സ്നേഹത്തെയും പരസ്പര സഹകരണത്തെയും വളർത്തുന്നതും “ അദ്ദേഹം പറയുന്നുണ്ട്. അറബിനാടുകളിൽ നിന്നും പൂർണ്ണമായി അവർ പിൻവാങ്ങുന്നത് വരെ ഇസ്രായേലിൻ ഉള്ള പൂർണ്ണ ഉപരോധം നീക്കുന്നതിനെയും അദ്ദേഹം എതിർക്കുന്നു.
അബ്ദുല്ലാഹ് ഇബ്നു ബയ്യ

ഇപ്രകാരമാണ് ആണ് ഗൾഫ് രാജ്യങ്ങളുടെ ഇസ്രായേൽ ഉഭയകക്ഷി ബന്ധങ്ങളെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത് ഒരു പക്ഷേ നാം കാണേണ്ടതും. 1935-ൽ നിന്ന് ലോകവും സങ്കല്പവും മാറിമറിഞ്ഞു. ഇതിന് ശേഷം പോലും ഇസ്റായേൽ കൂട്ടക്കുരുതി തുടർന്നു എന്നുള്ളതും ആശങ്കയുളവാക്കുന്നു. ഈ പരിതസ്ഥിതിയിൽ ഫലസ്തീനിലെ ജനങ്ങളുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സുരക്ഷയ്ക്ക് വേണ്ടിയുള്ള സ്വാധീന ശക്തിയായി ആയി മുസ്ലിം രാജ്യങ്ങൾ മാറേണ്ടതുണ്ട്.

👉 ഉപസംഹാരം

ജൂതരെ അകറ്റിനിർത്തുന്നില്ല ഇസ്ലാം. അവരോട് രാഷ്ട്രീയമായി പൊരുത്തപ്പെടാവുന്നിടിത്തൊക്കെ പൊരുത്തപ്പെട്ട് സമാധാനം കാത്തുസൂക്ഷിക്കാനാണ് മുസ്ലീങ്ങൾ ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ള സെമിറ്റിക് വിരോധം ജൂത ഭരണകൂടങ്ങളുടെ നിർമ്മിതിയാണ്. മുസ്ലിംകൾ സ്പെയിൻ കീഴടക്കാനുള്ള ചോദന പോലും ജൂതരെ പോലുള്ള വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും വേണ്ടി ആയിരുന്നു എന്ന് ചരിത്രങ്ങളിൽ കാണാം. ജൂതരോട് ഇങ്ങനെ സഹവർത്തിത്വം പുലർത്തിയ ഒരു നേതാവിനെ നമ്മൾക്കു ചരിത്രത്തിൽ കാണാനാവില്ല .ഹിജ്റാനന്തര ചരിത്രം അതിന് നേർ സാക്ഷ്യമാണ്. മതം അനുഷ്ഠിക്കുന്നതു മുതൽ തൊഴിലവകാശം, വിദ്യാഭ്യാസ അവകാശം പോലുള്ള എല്ലാ അധാർമിക അവകാശങ്ങളും അവർക്ക് വകവെച്ചു കൊടുത്തു. കരാർ ലംഘനങ്ങളും വിദേശ ആഭ്യന്തര കലാപകാരികളെ സഹായിക്കുക പോലും അക്കാലത്തെ ജൂതർ ചെയ്തിട്ടും നീതിപൂർവ്വമായിരുന്നു തിരുനബി അവരോട് വർത്തിച്ചിരുന്നത്.




റഫറൻസുകൾ

1 -ബഹുസ്വരതയും ഇസ്ലാമും – ഡോ: ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല
2- പ്രവാചകൻറെ മദീന-ഡോ: സക്കീർ ഹുസൈൻ
3- ഹിജ്റ – ശഫീഖ് ബുഖാരി
4- നബി കുടുംബം
5- ഫിഖ്ഹുസ്സീറ – ഡോ: സഈദ് റമദാൻ ബൂതി
6 – സീറത്തു ഇബ്നു ഹിശാം
7 – സംയുക്ത കൃതികൾ – എം എ അബ്ദുൾ ഖാദർ മുസ്ലിയാർ
8- എ ബ്രീഫ് ഹി സ്റ്ററി ഓഫ് ഇസ്ലാം -കാരെൻ അംസ്ട്രോങ്

Leave a Reply

Your email address will not be published. Required fields are marked *

Continue in browser
To install tap Add to Home Screen
Add to Home Screen
Rationale Club
Get our app. It won't take up space on your phone.
Install
See this post in...
Rationale Club
Chrome
Add Rationale Club to Home Screen
Close

For an optimized experience on mobile, add Rationale Club shortcut to your mobile device's home screen

1) Press the share button on your browser's menu bar
2) Press 'Add to Home Screen'.
Rationale Club We would like to show you notifications for the latest news and updates.
Dismiss
Allow Notifications