Press ESC to close

ഖുർആൻ പൈശാചിക ബോധനങ്ങളോ?

ചോദ്യം : മുഹമ്മദ് നബിക്ക് ഉണ്ടായ ഈ അനുഭവങ്ങൾ ചിത്തഭ്രമമല്ല എന്ന് മനസ്സിലായി. എന്നാൽ പൈശാചിക മായ ചില ബോധനങ്ങളായിരുന്നു എന്ന് പിശാച് ഉണ്ട് എന്ന് വിശ്വസിക്കന്നവർക്ക് വാദിച്ചുകൂടേ? 

ഉത്തരം : പിശാച് പോലും അമ്പരന്നു നോക്കുന്ന വാദമാണിത്. കാരണം ഖുര്‍ആന്‍റെ പോരാട്ടം പ്രഥമവും പ്രധാനവുമായി പിശാചിനെതിരെയാണ്. പിശാച് നിങ്ങളുടെ വ്യക്തമായ ശത്രുവാകുന്നുവെന്നും) അവന്‍റെ കാലടികള്‍ നിങ്ങള്‍ പിന്തുടര്‍ന്നു പോകരുതെന്നും ഖുര്‍ആന്‍ പലതവണ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

يَاأَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ (168) البقرة

وَمِنَ الْأَنْعَامِ حَمُولَةً وَفَرْشًا كُلُوا مِمَّا رَزَقَكُمُ اللَّهُ وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ (142) الأنعام

قَالَ يَابُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَى إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا إِنَّ الشَّيْطَانَ لِلْإِنْسَانِ عَدُوٌّ مُبِينٌ (5) يوسف 12

إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ (6) فاطر 35

وَلَا يَصُدَّنَّكُمُ الشَّيْطَانُ إِنَّهُ لَكُمْ عَدُوٌّ مُبِينٌ (62) 43 زخرف

ഈ വചനങ്ങള്‍ പിശാചിന്‍റെ കേവലമൊരു വിദ്യയാണ് എന്നാണ് വാദമെങ്കില്‍ ഇത്തരം ഒരു വേല ഒപ്പിക്കുന്നത് കൊണ്ട് പിശാചിനു കിട്ടുന്ന നേട്ടമെന്താണെന്ന് മനസ്സിലാക്കണം. കാരണം, പിശാചിനോട് പ്രത്യക്ഷതലത്തില്‍ യുദ്ധം പ്രഖ്യാപിച്ച് പരോക്ഷമായി പിശാചിനെ പ്രീണിപ്പിക്കുകയോ നിഷ്ക്രിയനായി മൂലക്കിരിക്കുകയോ ആയിരുന്നില്ല തിരുനബി. പ്രത്യുത, പൈശാചികമായ മുഴുവന്‍ പ്രവണതകളില്‍ നിന്നും അറേബ്യയുടെ മണ്ണും മനസ്സും വിമലീകരിക്കുകയായിരുന്നു.

പിശാചിന്റെ അടിസ്ഥാന ചോദനകളാണ് ലഹരിയും അശ്ശീലതയും ശത്രുതയും. അറേബ്യ അതിന്റെ കേളീരംഗവുമായിരുന്നല്ലോ. മലീമസമായ സാമൂഹ്യ പരിസരങ്ങളെ മുഴുവൻ വെളുപ്പിക്കുവാൻ മുണ്ടുമുറുക്കി വിജയം കൊയ്ത ചരിത്രത്തിലെ അതുല്യ വ്യക്തിത്വമാണ് മുഹമ്മദ്‌ നബി. തിന്മകളുടെ മുരട്ടിലാണ് ഖുർആൻ കത്തിവെച്ചത്.വ്യഭിചാരം വിലക്കുവാൻ അന്യ സ്ത്രീപുരുഷ ദർശനം തന്നെ വിലക്കി. പുഞ്ചിരി പോലും ദാനമായി പ്രഖ്യാപിച്ചു.സാഹോദര്യവും സൗഭ്രാത്രവും നട്ടുവളർത്തി. ശാത്രവത്തിന്റെ വേരുകളരിഞ്ഞു.’ ഇതര മനുഷ്യൻ ഒരാളുടെ കൈകളുടെയും നാവിന്റെയും ഉപദ്രവത്തിൽ നിന്ന് രക്ഷപെട്ടാൽ മാത്രമേ അയാളെ തന്റെ പ്രത്യയശാസ്ത്ര വക്താവായി അംഗീകരിക്കപ്പെടുകയൊള്ളൂ’ എന്ന് പ്രഖ്യാപിച്ചു. ലഹരി വിരുദ്ധ സമരം വിജയകരമായി പൂർത്തിയാക്കി. അറേബ്യയുടെ തെരുവുകളിൽ മദ്യചഷകങ്ങൾ പുഴകൾ തീർന്നു.മദ്യത്തുള്ളി വസ്ത്രത്തിലാകുന്നത് പോലും വിലക്കപ്പെട്ടു!

         പൈശാചികത പിഴുതെറിയാൻ മറ്റൊരു പൈശാചികതയോ? ഇത്തരം പെരും നുണകൾ പ്രചരിപ്പിക്കുവാൻ പിശാചിനേക്കാൾ വലിയ പിശാചിനെ കഴിയൂ.

       ഖുർആൻ പൈശാചിക ബോധനങ്ങളാണെന്ന വാദത്തെ പ്രസിദ്ധ വാഗ്മിയും ഗ്രന്ഥകാരനുമായ ഗ്യാരിമില്ലർ വിലയിരുത്തുന്നതിങ്ങനെ: ‘ഏഴ് വർഷങ്ങൾക്കു മുമ്പ് എന്റെ വീട്ടിൽ വെച്ച് ഒരു മന്ത്രിയുമായി സംസാരിക്കാൻ അവസരമുണ്ടായി.ഞങ്ങളിരിക്കുന്ന റൂമിലെ ടേബിളിൽ വിശുദ്ധ ഖുർആന്റെ ഒരു കോപ്പി ഉണ്ടായിരുന്നു.മന്ത്രിക്ക് അതെന്ത് ഗ്രന്ഥമാണെന്ന് അറിയില്ലായിരുന്നു. ചർച്ചക്കു മധ്യേ ഖുർആൻ ചുണ്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.: ‘ഈ ഗ്രന്ഥത്തിൽ എനിക്കു ശുഭപ്രതീക്ഷയുണ്ട് ‘. ഖുർആനിലേക്ക് നോക്കി, അതെന്ത് പുസ്തകമാണെന്നറിയാതെ അയാളിങ്ങനെ പ്രതികരിച്ചു: ‘ ശരി, ഞാൻ നിങ്ങളോട് പറയുന്നു ഈ പുസ്തകം ബൈബിളല്ലെങ്കിൽ ഒരു മനുഷ്യരചനയാണ് ‘. ഞാൻ പറഞ്ഞു: ‘ആഗ്രന്ഥത്തിലുള്ള ചില കാര്യങ്ങളെ കുറിച്ച് ഞാൻ നിങ്ങളോട് പറയട്ടെ’. ഒരു മൂന്ന് നാല് മിനുട്ടുകൾക്കുള്ളിൽ ഖുർആന്റെ അമാനുഷികത വ്യക്തമാകുന്ന ചില കാര്യങ്ങൾ ഞാനദ്ദേഹത്തിനു പറഞ്ഞു കൊടുത്തു. അത് മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ അയാൾ തുറന്നടിച്ചു: ‘നിങ്ങൾ പറഞ്ഞത് ശരിയാണ്. ഒരു മനുഷ്യനായിരിക്കില്ല ഇതെഴുതിയത്;മറിച്ച് ഒരു പിശാചായിരിക്കും’.

       അത്തരം ഒരു നിലപാട് പല കാരണങ്ങളാൽ ദൗർഭാഗ്യമായിപ്പോയി. ഒന്നാമതായി വളരെ നിലവാരം കുറഞ്ഞതും പെടുന്നനെയുള്ളതുമായ ഒരു എസ് ക്യൂസായിപ്പോയി അത്. അസുഖകരമായ ഒരു സാഹചര്യത്തിൽ നിന്നുള്ള രക്ഷപെടൽ മാത്രം .ബൈബിളിൽ വിശ്രുതമായ ഒരു കഥയുണ്ട്. യേശുക്രിസ്തു 4 ദിവസം മുമ്പ് മരിച്ചു പോയ ഒരു ശവത്തിനടുത്ത് ചെന്നു.’ എഴുന്നേൽക്കൂ ‘ എന്ന് പറഞ്ഞു. അയാൾ ഉടനെഎഴുന്നേറ്റ് നടന്ന് പോയി കുറെ ജൂതൻമാർ ഇത് നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവരിൽ ചിലർ പറഞ്ഞു.’ ഇത് പിശാചാണ്; പിശാചാണ് ഇവനെ ഇതിന് സഹായിച്ചത് ‘. ഈ കഥ ഇന്നും ചർച്ചുകളിൽ പലപ്പോഴും പറയപ്പെടുന്നു. കേട്ട് നിൽക്കുന്നവർ കരഞ്ഞ് കൊണ്ട് പറയും ഓ! ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ ജൂതരെപ്പോലെ വിഡ്ഢികളാവുകയില്ലായിരുന്നു. വൈരുദ്ധ്യമെന്നേ പറയേണ്ടൂ.ഖുർആനിലേക്കടുക്കുമ്പോൾ ക്രിസ്ത്യാനികൾ ആവിഡ്ഢികളായ ജൂതരുടെ പണിയെടുക്കുന്നു. ഖുർആൻ അവതരിച്ച കാലഘട്ടത്തിലെ മക്കാ വാസികളും ഇതേ ആരോപണം ഖുർആനിനെതിരെ എയ്തു വിട്ടിരുന്നു. പക്ഷേ, ഖുർആൻ ഉറച്ച സ്വരത്തിൽ ആ വാദഗതികളെ നിഷേധിക്കുകയും ഖണ്ഡിക്കുകയും ചെയ്തു.

         ഖുർആനിൽ ഒരിടത്ത് അല്ലാഹു ഇങ്ങനെ നിർദ്ദേശിക്കുന്നതായി കാണാം: 
 فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ (98) النحل “നീ ഖുർആൻ പാരായണം ചെയ്യുമ്പോൾ ശപിക്കപ്പെട്ട പിശാചിൽ നിന്ന് കാവൽ ചോദിക്കുക ” ആലോചിച്ചു നോക്കൂ! പിശാച് ഇങ്ങനെ ഒരു പുസ്തകമെഴുതുമോ? എന്റെ പുസ്തകം വായിക്കാൻ തുടങ്ങുന്നതിന്  മുമ്പ് എന്റെ ഉപദ്രവങ്ങളിൽ നിന്ന് ദൈവത്തോട് കാവൽ ചോദിക്കണമെന്ന് പിശാച് നിർദേശിക്കുന്നുവെന്നോ?ഇത് വല്ലാത്ത തമാശ തന്നെ! ഒരു മനുഷ്യൻ ഒരു പക്ഷേ അങ്ങനെ എഴുതിയേക്കാം, പക്ഷേ ഒരു പിശാച് അങ്ങനെ എഴുതാൻ തരമില്ല!

        ക്രിസ്ത്യാനികളിൽ പലർക്കും ഇവ്വിഷയകമായി ഒരു ഒത്തു തീർപ്പിലെത്താൻ സാധിച്ചിട്ടില്ലെന്നാണ് ശരി. കാരണം, ഒരു ദൈവത്തിന്റെ പേരിൽ ഇങ്ങനെ ഒരു കൃതി രചിക്കാൻ മാത്രം പിശാച് പ്രാപ്തനല്ലെന്നാണ് അവരും വിശ്വസിക്കുന്നത്. അങ്ങനെ കഴിവുണ്ടെങ്കിൽ പോലും ദൈവം അത് പ്രതിരോധിക്കേണ്ടതാണ്. എന്തായാലും ദൈവത്തേക്കാൾ കഴിവ് കുറവാണ് പിശാചിന് എന്ന് അവരും വിശ്വസിക്കുന്നുണ്ടല്ലോ? പക്ഷെ, ഖേദകരമെന്നു പറയട്ടെ, ഖുർആൻ പൈശാചികമാണെന്ന് ആരോപിക്കുകയാണവർ. അതിനാൽ, ഖുർആൻ അത്ഭുതമാണെന്നും മനുഷ്യ കഴിവിന് അപ്പുറമാണെന്നുമൊക്കെ സമ്മതിക്കുന്നതോടൊപ്പം അവർ പറയുന്നു; ‘ഇത് പിശാചിന്റെ രചനയാണെന്ന്!'(Gary Miller/The Amazing Qur’an Al Harmny. U4.Issue.2 out-Dec.2002)

ചോദ്യം : മുഹമ്മദ് നബി ഖുർആൻ പാരായണം ചെയ്തപ്പോൾ നബിയുടെ നാവിലൂടെ പിശാച് ചില വചനങ്ങൾ പാരായണം ചെയ്തതായി ചില ഹദീസുകളിൽ കാണുന്നുണ്ടല്ലോ. ഖുർആനിൽ നിന്ന് തന്നെയും അക്കാര്യം മനസ്സിലാവുന്നുണ്ടല്ലോ.മുഹമ്മദ് നബിയുടെ പാരായണത്തിൽ  പിശാചിന് ഇടപെടാൻ സാധിക്കുമെങ്കിൽ ഇപ്പോൾ ലഭ്യമായ ഖുർആനിക വചനങ്ങൾ ഒക്കെയും ദൈവികം തന്നെയാണ് എന്ന് നമ്മൾ എങ്ങനെയാണ് ഉറപ്പിക്കുക ?

ഉത്തരം : നബിയുടെ നാവിലൂടെ പൈശാചിക വചനങ്ങൾ വന്നു എന്ന് ഒരു സ്വഹീഹായ ഹദീസിലും വന്നിട്ടില്ല. അങ്ങനെ വന്നവ വ്യാജ നിർമ്മിതമായ ഹദീസുകളോ ദുർബലമായ ഹദീസുകളോ ആണ്. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അവ സ്വീകാര്യമല്ല. ചോദ്യത്തിൽ സൂചിപ്പിച്ചതുപോലെ അങ്ങനെ സംഭവിക്കാൻ വല്ല സാധ്യതയും ഉണ്ടാകുമായിരുന്നെങ്കിൽ ലഭ്യമായ ഖുർആൻ വചനങ്ങൾ മുഴുവനും ദൈവികമാണ് പറയാൻ പറ്റുമായിരുന്നില്ല. ഇക്കാര്യം  പൂർവ്വീകരായ ഖുർആൻ വ്യാഖ്യാതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلَّا مَنِ اتَّبَعَكَ مِنَ الْغَاوِينَ (15: 42)

إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ وَكَفَى بِرَبِّكَ وَكِيلًا (65:17)

“എൻറെ ഇഷ്ട ദാസന്മാരുടെ മേൽ നിനക്ക് അ യാതൊരു ഒരു അധികാരവും ഉണ്ടായിരിക്കുകയില്ല” എന്ന് എന്ന് പിശാചിനോട് അല്ലാഹു തന്നെ വ്യക്തമാക്കി പറഞ്ഞതാണല്ലോ. നബിയെക്കാൾ അല്ലാഹുവിന് ഇഷ്ടപ്പെട്ട ദാസൻ മറ്റാരാണുള്ളത്! ഇമാം റാസി, ബൈളാവി, ഹിഖി,ആലുസി, അബുസ്സുഊദ് എന്നീ മുഫസ്സിരീങ്ങളൊക്കെ ഈ അഭിപ്രായക്കാരാണ്.

ഇമാം റാസി പറയട്ടേ:

ذَكَرَ الْمُفَسِّرُونَ فِي سَبَبِ نُزُولِ هَذِهِ الْآيَةِ أَنَّ الرَّسُولَ صَلَّى اللَّه عَلَيْهِ وَسَلَّمَ لَمَّا رَأَى إِعْرَاضَ قَوْمِهِ عَنْهُ وَشَقَّ عَلَيْهِ مَا رَأَى مِنْ مُبَاعَدَتِهِمْ عَمَّا جَاءَهُمْ بِهِ تَمَنَّى فِي نَفْسِهِ أَنْ يَأْتِيَهُمْ مِنَ اللَّه مَا يُقَارِبُ بَيْنَهُ وَبَيْنَ قَوْمِهِ وَذَلِكَ لِحِرْصِهِ عَلَى إِيمَانِهِمْ فَجَلَسَ ذَاتَ يَوْمٍ فِي نَادٍ مِنْ أَنْدِيَةِ قُرَيْشٍ كَثِيرٍ أَهْلُهُ وَأَحَبَّ يَوْمَئِذٍ أَنْ لَا يَأْتِيَهُ مِنَ اللَّه شَيْءٌ يَنْفِرُوا عَنْهُ وَتَمَنَّى ذَلِكَ فَأَنْزَلَ اللَّه تَعَالَى سُورَةَ وَالنَّجْمِ إِذا هَوى [النَّجْمِ: 1] فَقَرَأَهَا رَسُولُ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ حَتَّى بَلَغَ قَوْلَهُ أَفَرَأَيْتُمُ اللَّاتَ وَالْعُزَّى وَمَناةَ الثَّالِثَةَ الْأُخْرى [النَّجْمِ: 19، 20] أَلْقَى الشَّيْطَانُ عَلَى لِسَانِهِ «تِلْكَ الْغَرَانِيقُ العلى مِنْهَا الشَّفَاعَةُ تُرْتَجَى» فَلَمَّا سَمِعَتْ قُرَيْشٌ ذَلِكَ فَرِحُوا وَمَضَى رَسُولُ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فِي قِرَاءَتِهِ فَقَرَأَ السُّورَةَ كُلَّهَا فَسَجَدَ وَسَجَدَ الْمُسْلِمُونَ لِسُجُودِهِ وَسَجَدَ جَمِيعُ مَنْ فِي الْمَسْجِدِ مِنَ الْمُشْرِكِينَ فَلَمْ يَبْقَ فِي الْمَسْجِدِ مُؤْمِنٌ وَلَا كَافِرٌ إِلَّا سَجَدَ سِوَى الْوَلِيدِ بْنِ الْمُغِيرَةِ وَأَبِي أُحَيْحَةَ سَعِيدِ بْنِ الْعَاصِي فَإِنَّهُمَا أَخَذَا حَفْنَةً مِنَ التُّرَابِ مِنَ الْبَطْحَاءِ وَرَفَعَاهَا إِلَى/ جَبْهَتَيْهِمَا وَسَجَدَا عَلَيْهَا لِأَنَّهُمَا كَانَا شَيْخَيْنِ كَبِيرَيْنِ فَلَمْ يَسْتَطِيعَا السُّجُودَ وَتَفَرَّقَتْ قُرَيْشٌ وَقَدْ سَرَّهُمْ مَا سَمِعُوا وَقَالُوا قَدْ ذَكَرَ مُحَمَّدٌ آلِهَتَنَا بِأَحْسَنِ الذِّكْرِ فَلَمَّا أَمْسَى رَسُولُ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ أَتَاهُ جِبْرِيلُ عَلَيْهِ السَّلَامُ فَقَالَ مَاذَا صَنَعْتَ تَلَوْتَ عَلَى النَّاسِ مَا لَمْ آتِكَ بِهِ عَنِ اللَّه وَقُلْتَ مَا لَمْ أَقُلْ لَكَ؟! فَحَزِنَ رَسُولُ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ حُزْنًا شَدِيدًا وَخَافَ مِنَ اللَّه خَوْفًا عَظِيمًا حَتَّى نَزَلَ قَوْلِهِ تَعَالَى: وَما أَرْسَلْنا مِنْ قَبْلِكَ مِنْ رَسُولٍ وَلا نَبِيٍّ إِلَّا إِذا تَمَنَّى أَلْقَى الشَّيْطانُ فِي أُمْنِيَّتِهِ الْآيَةَ.

هَذَا رِوَايَةُ عَامَّةِ الْمُفَسِّرِينَ الظَّاهِرِيِّينَ، أَمَّا أَهْلُ التَّحْقِيقِ فَقَدْ قَالُوا هَذِهِ الرِّوَايَةُ بَاطِلَةٌ مَوْضُوعَةٌ وَاحْتَجُّوا عَلَيْهِ بِالْقُرْآنِ وَالسُّنَّةِ وَالْمَعْقُولِ. أَمَّا الْقُرْآنُ فَوُجُوهٌ: أَحَدُهَا: قَوْلُهُ تَعَالَى: وَلَوْ تَقَوَّلَ عَلَيْنا بَعْضَ الْأَقاوِيلِ لَأَخَذْنا مِنْهُ بِالْيَمِينِ ثُمَّ لَقَطَعْنا مِنْهُ الْوَتِينَ [الْحَاقَّةِ: 44- 46] ، وَثَانِيهَا: قَوْلُهُ: قُلْ مَا يَكُونُ لِي أَنْ أُبَدِّلَهُ مِنْ تِلْقاءِ نَفْسِي إِنْ أَتَّبِعُ إِلَّا مَا يُوحى إِلَيَّ [يُونُسَ: 15] وَثَالِثُهَا: قَوْلُهُ: وَما يَنْطِقُ عَنِ الْهَوى إِنْ هُوَ إِلَّا وَحْيٌ يُوحى فَلَوْ أَنَّهُ قَرَأَ عَقِيبَ هَذِهِ الْآيَةِ تِلْكَ الغرانيق العلى لَكَانَ قَدْ ظَهَرَ كَذِبُ اللَّه تَعَالَى فِي الْحَالِ وَذَلِكَ لَا يَقُولُهُ مُسْلِمٌ وَرَابِعُهَا: قَوْلُهُ تَعَالَى: وَإِنْ كادُوا لَيَفْتِنُونَكَ عَنِ الَّذِي أَوْحَيْنا إِلَيْكَ لِتَفْتَرِيَ عَلَيْنا غَيْرَهُ وَإِذاً لَاتَّخَذُوكَ خَلِيلًا [الْإِسْرَاءِ: 73] وَكَلِمَةُ كَادَ عِنْدَ بَعْضِهِمْ مَعْنَاهُ قَرُبَ أَنْ يَكُونَ الْأَمْرُ كَذَلِكَ مَعَ أَنَّهُ لَمْ يَحْصُلْ وَخَامِسُهَا: قَوْلُهُ: وَلَوْلا أَنْ ثَبَّتْناكَ لَقَدْ كِدْتَ تَرْكَنُ إِلَيْهِمْ شَيْئاً قَلِيلًا [الْإِسْرَاءِ: 74] وَكَلِمَةُ لَوْلَا تُفِيدُ انْتِفَاءَ الشَّيْءِ لِانْتِفَاءِ غَيْرِهِ فَدَلَّ عَلَى أَنَّ ذَلِكَ الرُّكُونَ الْقَلِيلَ لَمْ يَحْصُلْ وَسَادِسُهَا: قَوْلُهُ: كَذلِكَ لِنُثَبِّتَ بِهِ فُؤادَكَ [الْفُرْقَانِ: 32] . وَسَابِعُهَا: قَوْلُهُ: سَنُقْرِئُكَ فَلا تَنْسى [الْأَعْلَى: 6] . وَأَمَّا السُّنَّةُ فَهِيَ مَا رُوِيَ عَنْ مُحَمَّدِ بْنِ إِسْحَاقَ بْنِ خُزَيْمَةَ أَنَّهُ سُئِلَ عَنْ هَذِهِ الْقِصَّةِ فَقَالَ هَذَا وُضْعٌ مِنَ الزَّنَادِقَةِ وَصَنَّفَ فِيهِ كِتَابًا. وَقَالَ الْإِمَامُ أَبُو بَكْرٍ أَحْمَدُ بن الحسن الْبَيْهَقِيُّ هَذِهِ الْقِصَّةُ غَيْرُ ثَابِتَةٍ مِنْ جِهَةِ النَّقْلِ ثُمَّ أَخَذَ يَتَكَلَّمُ فِي أَنَّ رُوَاةَ هَذِهِ الْقِصَّةِ مَطْعُونٌ فِيهِمْ، وَأَيْضًا

فَقَدْ رَوَى الْبُخَارِيُّ فِي صَحِيحِهِ أَنَّ النَّبِيَّ عَلَيْهِ السَّلَامُ قَرَأَ سُورَةَ النَّجْمِ وَسَجَدَ فِيهَا الْمُسْلِمُونَ وَالْمُشْرِكُونَ وَالْإِنْسُ وَالْجِنُّ

وَلَيْسَ فِيهِ حَدِيثُ الْغَرَانِيقِ. وَرُوِيَ هَذَا الْحَدِيثُ مِنْ طُرُقٍ كَثِيرَةٍ وَلَيْسَ فِيهَا الْبَتَّةَ حَدِيثُ الْغَرَانِيقِ. وَأَمَّا الْمَعْقُولُ فَمِنْ وُجُوهٍ: أَحَدُهَا: أَنَّ مَنْ جَوَّزَ عَلَى الرَّسُولِ صَلَّى اللَّه عَلَيْهِ وَسَلَّمَ تَعْظِيمَ الْأَوْثَانِ فَقَدْ كَفَرَ لِأَنَّ مِنَ الْمَعْلُومِ بِالضَّرُورَةِ أَنَّ أَعْظَمَ سَعْيِهِ كَانَ فِي نَفْيِ الْأَوْثَانِ وَثَانِيهَا: أَنَّهُ عَلَيْهِ السَّلَامُ مَا كَانَ يُمْكِنُهُ فِي أَوَّلِ الْأَمْرِ أَنْ يُصَلِّيَ وَيَقْرَأَ الْقُرْآنَ عِنْدَ الْكَعْبَةِ آمِنًا أَذَى الْمُشْرِكِينَ لَهُ حَتَّى كَانُوا رُبَّمَا مَدُّوا أَيْدِيَهُمْ إِلَيْهِ وَإِنَّمَا كَانَ يُصَلِّي إِذَا لَمْ يَحْضُرُوهَا لَيْلًا أَوْ فِي أَوْقَاتِ خَلْوَةٍ وَذَلِكَ يُبْطِلُ قَوْلَهُمْ وَثَالِثُهَا: أَنَّ مُعَادَاتَهُمْ لِلرَّسُولِ كَانَتْ أَعْظَمَ مِنْ أَنْ يُقِرُّوا بِهَذَا الْقَدْرِ مِنَ الْقِرَاءَةِ دُونَ أَنْ يَقِفُوا عَلَى حَقِيقَةِ الْأَمْرِ فَكَيْفَ أَجْمَعُوا عَلَى أَنَّهُ عَظَّمَ آلِهَتَهُمْ حَتَّى خَرُّوا سُجَّدًا مَعَ

أَنَّهُ لَمْ يُظْهِرْ عِنْدَهُمْ مُوَافَقَتَهُ لَهُمْ وَرَابِعُهَا: قَوْلُهُ: فَيَنْسَخُ اللَّهُ مَا يُلْقِي الشَّيْطانُ ثُمَّ يُحْكِمُ اللَّهُ آياتِهِ وَذَلِكَ لِأَنَّ إِحْكَامَ الْآيَاتِ بِإِزَالَةِ مَا يُلْقِيهِ الشَّيْطَانُ عَنِ الرَّسُولِ أَقْوَى مِنْ نَسْخِهِ بِهَذِهِ الْآيَاتِ الَّتِي تَبْقَى الشُّبْهَةُ مَعَهَا، فَإِذَا أَرَادَ اللَّه إِحْكَامَ الْآيَاتِ لِئَلَّا يَلْتَبِسَ مَا لَيْسَ بِقُرْآنٍ قُرْآنًا، فَبِأَنْ يُمْنَعَ الشَّيْطَانُ مِنْ ذَلِكَ أَصْلًا أَوْلَى وَخَامِسُهَا: وَهُوَ أَقْوَى الْوُجُوهِ/ أَنَّا لَوْ جَوَّزْنَا ذَلِكَ ارْتَفَعَ الْأَمَانُ عَنْ شَرْعِهِ وَجَوَّزْنَا فِي كُلِّ وَاحِدٍ مِنَ الْأَحْكَامِ وَالشَّرَائِعِ أَنْ يَكُونَ كَذَلِكَ وَيَبْطُلُ قوله تعالى: يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنْزِلَ إِلَيْكَ مِنْ رَبِّكَ وَإِنْ لَمْ تَفْعَلْ فَما بَلَّغْتَ رِسالَتَهُ وَاللَّهُ يَعْصِمُكَ مِنَ النَّاسِ [الْمَائِدَةِ: 67] فَإِنَّهُ لَا فَرْقَ فِي الْعَقْلِ بَيْنَ النُّقْصَانِ عَنِ الْوَحْيِ وَبَيْنَ الزِّيَادَةِ فِيهِ فَبِهَذِهِ الْوُجُوهِ عَرَفْنَا عَلَى سَبِيلِ الْإِجْمَالِ أَنَّ هَذِهِ الْقِصَّةَ مَوْضُوعَةٌ أَكْثَرُ مَا فِي الْبَابِ أَنَّ جَمْعًا مِنَ الْمُفَسِّرِينَ ذَكَرُوهَا لَكِنَّهُمْ مَا بَلَغُوا حَدَّ التَّوَاتُرِ، وَخَبَرُ الْوَاحِدِ لَا يُعَارِضُ الدَّلَائِلَ النَّقْلِيَّةَ وَالْعَقْلِيَّةَ الْمُتَوَاتِرَة

ഖുർത്വുബി പറയുന്നു

اعلم أكرمك الله أن لنا في الكلام على مشكل هذا الحديث مأخذين : أحدهما : في توهين أصله ، والثاني : على تسليمه. أما المأخذ الأول فيكفيك أن هذا حديث لم يخرجه أحد من أهل الصحة ، ولا رواه بسند سليم متصل ثقة ؛ وإنما أولع به وبمثله المفسرون والمؤرخون المولعون بكل غريب ، المتلقفون من الصحف كل صحيح وسقيم. قال أبو بكر البزار : وهذا الحديث لا نعلمه يروى عن النبي صلى الله عليه وسلم بإسناد متصل يجوز ذكره ؛ إلا ما رواه شعبة عن أبي بشر عن سعيد بن جبير عن ابن عباس “فيما أحسب ، الشك في الحديث أن النبي صلى الله عليه وسلم كان بمكة…” وذكر القصة. ولم يسنده عن شعبة إلا أمية بن خالد ، وغيره يرسله عن سعيد بن جبير. وإنما يعرف عن الكلبي عن أبي صالح عن ابن عباس ؛ فقد بين لك أبو بكر رحمه الله أنه لا يعرف من طريق يجوز ذكره سوى هذا ، وفيه من الضعف ما نبه عليه مع وقوع الشك فيه الذي ذكرناه ، الذي لا يوثق به ولا حقيقة معه. وأما حديث الكلبي فما لا تجوز الرواية عنه ولا ذكره لقوة ضعفه وكذبه ؛ كما أشار إليه البزار رحمه الله. والذي منه في الصحيح : أن النبي صلى الله عليه وسلم قرأ {والنَّجْمِ} بمكة فسجد وسجد معه المسلمون والمشركون والجن والإنس ؛ هذا توهينه من طريق النقل.

وأما المأخذ الثاني فهو مبني على تسليم الحديث لو صح. وقد أعاذنا الله من صحته ، ولكن على كل حال فقد أجاب أئمة المسلمين عنه بأجوبة ؛ منها الغث والسمين. والذي يظهر ويترجح في تأويله على تسليمه أن النبي صلى الله عليه وسلم كان كما أمره ربه يرتل القرآن ترتيلا ، ويفصل الآي تفصيلا في قراءته ؛ كما رواه الثقات عنه ، فيمكن ترصد الشيطان لتلك السكنات ودسه فيها ما اختلقه من تلك الكلمات ، محاكيا نغمة النبي صلى الله عليه وسلم بحيث يسمعه من دنا إليه من الكفار ، فظنوها من قول النبي صلى الله عليه وسلم وأشاعوها

ചോദ്യം : ചില തഫ്സീറുകളെങ്കിലും ഈ കഥയെ ശരിവെക്കുന്നുണ്ടല്ലോ.

ഉത്തരം : ആ കഥ  ശരിയാണെന്ന് സങ്കൽപ്പിച്ചാൽ – അഥവാ നബിയുടെ നാവിലൂടെ അങ്ങനെയൊരു പാരായണം ഉണ്ടായിട്ടുണ്ട് എന്ന് സങ്കൽപ്പിച്ചാൽ – തന്നെ ആ ബിംബങ്ങളെ പരിഹസിച്ചു കൊണ്ടുള്ള ഒരു പരാമർശം ആയേ നമുക്കത് മനസ്സിലാക്കാൻ പറ്റുകയുള്ളൂ. ലാത്തത്തയേയും ഉസ്സയേയും  കുറിച്ച് പറയവേ അവിടുന്ന്  പറയുകയാണ് “അവരാണ് ഹേ വാനമ്പാടികൾ ! അവരുടെ ശുപാർശയാണത്രെ സ്വീകരിക്കപ്പെടുന്നത്! ഫൂ” അതൊരു  ട്രോളിംഗ് ആയിരുന്നു എന്നർത്ഥം. ഈ രൂപത്തിലും ഇമാം റാസി വിശദീകരിച്ചിട്ടുണ്ട്.  മറ്റുചില വിശദീകരണങ്ങളും കാണാം.

ചോദ്യം : ഖുർആനിൽ
وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ وَلَا نَبِيٍّ إِلَّا إِذَا تَمَنَّى أَلْقَى الشَّيْطَانُ فِي أُمْنِيَّتِهِ فَيَنْسَخُ اللَّهُ مَا يُلْقِي الشَّيْطَانُ ثُمَّ يُحْكِمُ اللَّهُ آيَاتِهِ وَاللَّهُ عَلِيمٌ حَكِيمٌ (22: 52)
തന്നെ ഇക്കാര്യം പറഞ്ഞതാണല്ലോ. ഈ ആയത്തിനെ അപ്പോൾ എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത് ?  

ഉത്തരം : ആയത്തിൽ ആയത്തിൽ പറഞ്ഞതിന്റെ ആശയം ഇങ്ങനെ മനസ്സിലാക്കാം.. നബിയെ അങ്ങേയ്ക്ക് മുമ്പ് മുമ്പ് പല പ്രവാചകന്മാരെയും നമ്മൾ പറഞ്ഞ യച്ചിട്ടുണ്ട്. അവരൊക്കെ നമ്മുടെ സന്ദേശം ജനത നൽകിയിട്ടുമുണ്ട്. അവരുടെ പാരായണങ്ങളിൽ -സന്ദേശങ്ങളിൽ – പലതും കൂട്ടിച്ചേർത്തും കോട്ടി മാട്ടിയും  വക്രീകരിച്ചും  പൈശാചിക ബോധനങ്ങൾ കാരണം പലരും ആ പ്രബോധന പ്രവർത്തങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അവയൊക്കെ പൊളിച്ചടുക്കി പ്രബോധന ദൗത്യത്തെ ശാക്തീകരിക്കുന്ന സംവിധാനം അല്ലാഹു ഉണ്ടാക്കി. ഇതുതന്നെയാണ് ആണ് അങ്ങയുടെ കാര്യത്തിലും സംഭവിക്കുക.  നിങ്ങളുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുമ്പോഴും  ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകും. ഉടമയായ അല്ലാഹു നിങ്ങളുടെ സന്ദേശം വ്യക്തമാക്കുക തന്നെ ചെയ്യും. അതിനാൽ നിങ്ങൾ വിഷമിക്കേണ്ടതില്ല.

ഈ ആയത്തിൽ  നബി വിഗ്രഹങ്ങളെ പ്രശംസിക്കുന്നതായി പറയുന്നില്ലന്നർത്ഥം. ആയത്ത് ഇറങ്ങാനുള്ള പശ്ചാത്തലം ഇങ്ങനെയാണ് :

തിരുനബി സൂറത്തുൽ നജ്മ് ഓതി. നബി സുജൂദ് ചെയ്തു. അത് കേട്ട് കൊണ്ടിരുന്ന മുസ്ലിങ്ങളും സുജൂദ് ചെയ്തു. ബഹുദൈവ വിശ്വാസികൾക്കും സുജൂദ്  ചെയ്യാതിരിക്കാൻ സാധിക്കുമായിരുന്നില്ല.  ഒപ്പം അവരും ചെയ്തു. ഖുർആനിക ശബ്ദ സൗന്ദര്യത്തിന് മുമ്പിൽ അറിയാതെ നമിച്ചു പോയ ബഹുദൈവവിശ്വാസികൾക്ക് തങ്ങളുടെ അവരുടെ ആളുകൾക്കു മുമ്പിൽ എന്തെങ്കിലും ഉടായിപ്പുകൾ പറയണമായിരുന്നു. അതിനായി അവർ കല്ലുവെച്ച ഒരു നുണയുണ്ടാക്കി. നമ്മുടെ ദേവൻമാരെ പ്രകീർത്തിച്ചുകൊണ്ട് മുഹമ്മദ് പറഞ്ഞപ്പോഴാണ് നമ്മൾ സുജൂദ്  ചെയ്തതന്ന നുണപ്രചാരണം അവർ ശക്തമാക്കി. ഇത്തരം നുണപ്രചാരണങ്ങൾ മുൻ പ്രവാചകന്മാരുടെ കാര്യത്തിലും മുമ്പും ഉണ്ടായിട്ടുണ്ട്; എല്ലാം ധൂളികളായി പോകും. ഖുർആൻ അജയ്യമായി തന്നെ നിലനിൽക്കും. എന്നാണ് സൂക്തം പറയുന്നത്

ചോദ്യം : തഫ്സീർ ജലാലൈനി ഈ സംഭവം  ശരി വെക്കുന്നുണ്ടല്ലോ.
وَقَدْ قَرَأَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فِي سُورَة النَّجْم بِمَجْلِسٍ مِنْ قُرَيْش بَعْد {أَفَرَأَيْتُمْ اللَّاتَ وَالْعُزَّى وَمَنَاة الثَّالِثَة الْأُخْرَى} بِإِلْقَاءِ الشَّيْطَان عَلَى لِسَانه مِنْ غَيْر عِلْمه صَلَّى اللَّه عَلَيْهِ وسلم به تلك العرانيق الْعُلَا وَإِنَّ شَفَاعَتهنَّ لَتُرْتَجَى فَفَرِحُوا بِذَلِكَ ثُمَّ أَخْبَرَهُ جِبْرِيل بِمَا أَلْقَاهُ الشَّيْطَان عَلَى لِسَانه مِنْ ذَلِكَ فَحَزِنَ فَسُلِّيَ بِهَذِهِ الْآيَة لِيَطْمَئِنّ  എന്ന് കൃത്യമായി പറയുന്നുണ്ട്.

ഉത്തരം : തഫ്സീർ ജലാലൈനി ഇനി ഒരു ഹൃസ്വ മായ തഫ്സീർ ആണ്. അത് സ്വന്തമായി റഫർ ചെയ്യാൻ ഉള്ളതല്ല, പ്രത്യുത ഉസ്താദുമാരുടെ വിശദീകരണങ്ങളോകൂടി പഠിക്കാനുളുതാണ്. മറ്റു തഫ്സീറുകൾ റഫർ ചെയ്യുവാനുള്ള ഉള്ള ജാലകമാണത്. ഒരു സൂക്തം നമ്മൾ ഓതുമ്പോൾ വിശകലന വിധേയമാക്കേണ്ട  എല്ലാ കാര്യങ്ങളിലേക്കും ഉള്ള  സൂചന മാത്രമേ അതിലുണ്ടാകൂ. അപ്പോൾ ഈ കഥയെ കുറിച്ചും  വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട് എന്നതിനുള്ള സൂചന വാക്യങ്ങളായി മാത്രമേ അതിനെ മനസ്സിലാക്കാനാവൂ. ഉസ്താദുമാരുടെ വിശദീകരണം മറ്റു സൂക്തങ്ങളിൽ എന്നപോലെതന്നെ എന്നെ ഇവിടെയും അനിവാര്യമാണ്. 

തിരുനബി വിഗ്രഹങ്ങളെ പുകഴ്ത്തി എന്നോ  പിശാച് നബിയുടെ നാവിലൂടെ അല്ലെങ്കിൽ ശൈലിയിലൂടെ സംസാരിച്ചു വന്നോ അല്ല ജലാലൈനി പറയുന്നത്. അത് മറിച്ച്  നമ്മൾ മുകളിൽ പറഞ്ഞ  സാധ്യതയുടെ മറ്റൊരു ആവിഷ്കാരമാണത്.

ചോദ്യം : ജലാലൈനിയിൽ പറഞ്ഞത് വിശദീകരിക്കാമോ?

ഉത്തരം :
 എന്ന ഭാഗം ഇങ്ങനെ ആശയ വിവർത്തനം ചെയ്യാം: ‘ഖുറൈശികളുടെ ഒരു സദസ്സിൽ വെച്ച് സൂറത്തുന്നജ്മിലെ  افرايتم اللات والعزى എന്നതിന് ശേഷം   ومناة الثلاثة الأخرى എന്ന്  തിരുനബി ഓതി (ومناة الثلاثة الأخرى എന്നത് ഖറഅ എന്നതിൻ്റെ കർമ്മമാക്കുക. അല്ലങ്കിൽ  ഖറ അ യുടെ കർമ്മം കളയപ്പെട്ടതാണന്ന് വെക്കുക. അപ്പോൾ അർത്ഥം ഇങ്ങനെ:

ഖുറൈശികളുടെ ഒരു സദസ്സിൽ വെച്ച് സൂറത്തുന്നജ്മിലെ  افرايتم اللات والعزى ومناة الثلاثة الأخرى  എന്നതിന് ശേഷം (സൂറതിലെ ഓതേണ്ട ബാക്കി ഭാഗം ഓതി.) തിരുനബി ശ്രദ്ധിക്കാതെ,  പിശാച് പിശാചിൻ്റെ നാവിലൂടെ  تلك الغرانيق العلى എന്ന് ചൊല്ലിക്കൊടുക്കലോട് കൂടെ / ചൊല്ലി കൊടുക്കുന്ന അവസ്ഥയിൽ.

(അലാ ലിസാനിഹി എന്നതിന്  ‘നബിയുടെ ശൈലിയിൽ ‘  എന്ന് വരെ അർത്ഥം പറയാമായിരിക്കാം.)

(തങ്ങളുടെ സുജൂദിനെ വെളുപ്പിക്കാൻ കള്ള പ്രചാരണം നടത്താനായി ഒരു ന്യായം കിട്ടിയല്ലോ എന്നതിനാൽ ) അവർ സന്തോഷിച്ചു. നടന്ന സംഭവം ജിബ്രീൽ തിരുനബിയെ അറിയിച്ചപ്പോൾ ( പിശാച് നടത്തിയ കുതന്ത്രമോർത്ത് ) തിരുനബി ദുഃഖിച്ചു. ഈ ആയത് കൊണ്ട് (ദുഷ് പ്രചരണം നടത്താൻ ഇത്തരം വേലകളൊക്കെ പിശാച് മുമ്പും നടത്താറുണ്ട് എന്ന ആശയമുള്ള ആയത് )  തിരുനബി ആശ്വസിപ്പിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Continue in browser
To install tap Add to Home Screen
Add to Home Screen
Rationale Club
Get our app. It won't take up space on your phone.
Install
See this post in...
Rationale Club
Chrome
Add Rationale Club to Home Screen
Close

For an optimized experience on mobile, add Rationale Club shortcut to your mobile device's home screen

1) Press the share button on your browser's menu bar
2) Press 'Add to Home Screen'.
Rationale Club We would like to show you notifications for the latest news and updates.
Dismiss
Allow Notifications